മരണത്തിന്‍റെ യഥാർത്ഥ വ്യാപാരികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു : ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Wednesday, July 22, 2020

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സമൂഹ വ്യാപനം കേരളത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ തലസ്ഥാന നഗരത്തിൽ നടന്നതോടെ, സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും PR ഏജൻസികളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ കൊവിഡ് പ്രതിരോധത്തിന്‍റെ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീണിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒരു ഘട്ടത്തിൽ പുകഴ്ത്താനിടയായ അന്താരാഷ്ട്ര മാധ്യമമായ BBC തന്നെ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ദുരന്തങ്ങളെ വരെ രാഷ്ട്രീയ ലാഭത്തിനുപയോഗിച്ച് ആഘോഷമാക്കിയ പിണറായി സർക്കാരിന് BBC യുടെ പുതിയ റിപ്പോർട്ട് വലിയ രീതിയിൽ രാഷ്ട്രീയമായി പ്രതിരോധം തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരും, ഡോക്ടമാരും നടത്തുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെ പി ആർ ഏജൻസികളുടെ സഹായത്തിൽ സ്വന്തം അക്കൗണ്ടിലാക്കാൻ നടത്തിയ നിന്ദ്യമായ രാഷ്ട്രീയ നാടകങ്ങളുടെ പരിണിത ഫലമാണ് കൊവിഡ് പ്രതിരോധം കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാക്കിയത്. മരണത്തിന്‍റെ യഥാർത്ഥ വ്യാപാരികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണരൂപം :

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സമൂഹ വ്യാപനം കേരളത്തിൽ മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ തലസ്ഥാന നഗരത്തിൽ നടന്നതോടെ, സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും PR ഏജൻസികളുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ കൊവിഡ് പ്രതിരോധത്തിന്‍റെ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീണിരിക്കുകയാണ്.

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒരു ഘട്ടത്തിൽ പുകഴ്ത്താനിടയായ അന്താരാഷ്ട്ര മാധ്യമമായ BBC തന്നെ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ അക്കമിട്ട് നിരത്തി പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.

ദുരന്തങ്ങളെ വരെ രാഷ്ട്രീയ ലാഭത്തിനുപയോഗിച്ച് ആഘോഷമാക്കിയ പിണറായി സർക്കാരിന് BBC യുടെ പുതിയ റിപ്പോർട്ട് വലിയ രീതിയിൽ രാഷ്ട്രീയമായി പ്രതിരോധം തീർക്കുന്നു.

കേരളം രോഗവ്യാപനത്തിൽ വലിയ വീഴ്ച വരുത്തിയെന്നതാണ് ഇപ്പോർ റിപ്പോർട്ടിലൂടെ പുറത്തു വരുന്നത്. രോഗവിവരം ബോധപൂർവ്വം മറച്ചുവെച്ച സർക്കാർ ടെസ്റ്റുകളുടെ വളരെകുറച്ചു മാത്രമായിരുന്നൂ നടത്തിയത്. ഏപ്രിലിൽ ആകെ 663 ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്. രോഗവ്യാപനമുണ്ടായ ജൂലൈയിൽ പോലും 9000 ടെസ്റ്റ് മാത്രമാണ് സർക്കാരിന് നടത്താൻ കഴിഞ്ഞത് ഇത് അയൽ സംസ്ഥാനങ്ങളായ ആന്ധ്ര,തമിഴ്‌നാട് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇപ്പോൾ നടത്തുന്ന ടെസ്റ്റുകളുടെ ഫലങ്ങൾ പുറത്തുവരാൻ ആഴ്ചകൾ എടുക്കുകയും ചെയ്യുന്നു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളത്തെ പുകഴ്ത്തിയെന്നായിരുന്നു സംസ്ഥാന സർക്കാർ ഏറ്റവും വലിയ നേട്ടമായി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. കൊവിഡ് പ്രതിരോധത്തിൽ പുരസ്കാരം ലഭിച്ചൂ എന്നു വരെ സർക്കാരിൻ്റെ PR ഏജൻസികൾ പ്രചാരവേലകളിറക്കിയതും നമ്മൾ കണ്ടതാണ്.

സംസ്ഥാന സർക്കാരിനെ അനുകൂലിച്ച സമയത്ത് BBC വാഴ്ത്തപ്പെട്ട മാധ്യമമായിരുന്നു എങ്കിൽ ഇനി ബിബിസി ബുർഷ്യാ മാധ്യമമായി മാറാൻ ഇടയുണ്ട്. അതിന്‍റെ മുന്നൊരുക്കമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ ബിബിസി റിപ്പോർട്ടിനെക്കുറിച്ചുള്ള തന്ത്രപരമായ ഒഴിഞ്ഞു മാറ്റം.

മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും പിടിവാശി ജയിക്കാനായി നടത്തിയ ‘കീം പരീക്ഷ’ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൊവിഡ് സ്ഥിതീകരിച്ചതോടെ പ്രവാസികളും, കൊവിഡ് കാലത്തെ ലോക്ഡൗൺ വിലക്കുകൾ ലംഘിച്ചുകൊണ്ടുള്ള പ്രതിപക്ഷ സമരങ്ങളുമാണ് കൊവിഡ് വ്യാപനത്തിന് കാരണം എന്നൊക്കെയുള്ള സർക്കാരിന്‍റെ പതിവ് വാദങ്ങൾക്കിനി പ്രസക്തിയില്ല…

ആരോഗ്യ പ്രവർത്തകരും, ഡോക്ടമാരും നടത്തുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെ പി ആർ ഏജൻസികളുടെ സഹായത്തിൽ സ്വന്തം അക്കൗണ്ടിലാക്കാൻ നടത്തിയ നിന്ദ്യമായ രാഷ്ട്രീയ നാടകങ്ങളുടെ പരിണിത ഫലമാണ് കൊവിഡ് പ്രതിരോധം കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാക്കിയത്. മരണത്തിൻ്റെ യഥാർത്ഥ വ്യാപാരികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു…