നിപ ഭീതി ജനങ്ങളില്‍ നിന്ന് വിട്ടു അകലുമ്പോഴും ഭയത്തോടും ആശങ്കയോടും ജീവിക്കുകയാണ് വെല്ലൂരിലെ നാട്ടുകാര്‍. സമീപത്തു വവ്വാലുകൾ കൂട്ടത്തോടെ വന്നിരിക്കുന്നതാണ് കോട്ടയം പാമ്പാടി വെല്ലൂര്‍ നിവാസികളെ ആശങ്കയിൽ ആക്കുന്നത്.
കോട്ടയം പാമ്പാടി വെളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വന്മരമാണ് കടവാവലുകൾ കൂട്ടത്തോടെ ആവാസ കേന്ദ്രമാക്കിയിരിക്കുന്നത്. ഏകദേശം രണ്ട് വർഷമായി ഇത്തരത്തിൽ വാവലുകൾ പുരയിടത്തിലെ വന്മരങ്ങളിൽ എത്താൻ തുടങ്ങിയിട്ട്. കേരളത്തിലാകമാനം നിപാ ഭീതി പരന്നിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ആദ്യ നാളുകളിൽ വളരെ ചെറിയ തോതിൽ മാത്രമെത്തിയിരുന്ന വാവലുകൾ നിലവിൽ പ്രദേശത്തെ വന്മരങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്.
വാവൽ കൂട്ടം പ്രദേശത്തുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതൊന്നുമല്ല. നിപാ ആശങ്കയിൽ ദേശീയ അന്തർദേശീയ സംഘങ്ങൾ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലെത്തി പരിശോധനകൾ നടത്തി വരുന്ന സാഹചര്യത്തിൽ ഈ വിദഗ്ദ സംഘങ്ങളെ പ്രദേശത്തെത്തിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.