‘പെണ്ണടയാളം’ പുസ്തകം പ്രകാശനം ചെയ്തു

Jaihind Webdesk
Friday, July 5, 2019

കെ.ആർ‍ മഞ്ജുളയുടെ കഥാസമാഹാരം പെണ്ണടയാളം തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്തു.  14 കഥകളുടെ സമാഹാരമാണ് പുസ്തകം. വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ നടന്ന ചടങ്ങിൽ വിനോദ് വൈശാഖി പുസ്തകം പ്രകാശനം ചെയ്തു. ഡി.സി ബുക്സിന്‍റെ ‘എക്സ്പ്രഷൻ‍സ്’ എന്ന വിഭാഗമാണ് പുസ്തകത്തിന്‍റെ പ്രസാധകർ‍. രണ്ടു പതിറ്റാണ്ടുകളായി ചെറുകഥകൾ എഴുതുന്ന മഞ്ജുളയുടെ ആദ്യ കഥാസമാഹാരമാണിത്. പുസ്തകത്തിലെ വരകളും ചിത്രകാരി കൂടിയായ കഥാകൃത്തിന്‍റെ സംഭാവനകളാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ‍ കഥാകൃത്ത് സതീഷ് കിടാരക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ‍ വൈലോപ്പിള്ളി സംസ്കൃതി ഭവൻ‍ വൈസ് ചെയർ‍മാൻ വിനോദ് വൈശാഖി പുസ്തക പ്രകാശനം നിർ‍വഹിച്ചു. കാർ‍ട്ടൂണിസ്റ്റ് ഹക്കു പുസ്തകം സ്വീകരിച്ചു.