ഫോണ്‍ ചോര്‍ത്തല്‍ രാജ്യദ്രോഹം ; പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വ്യക്തമാക്കണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, July 28, 2021

ന്യൂഡല്‍ഹി : ഫോണ്‍ ചോര്‍ത്തല്‍ രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി. കേവലം സ്വകാര്യതയുടെ മാത്രം പ്രശ്നമല്ലെന്നും ജനാധിപത്യത്തിനെതിരെ ഉപയോഗിച്ച ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് വാങ്ങിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിഷയം ഉന്നയിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. വിശദമായ ചര്‍ച്ചവേണമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാർലമെന്‍റ് തടസപ്പെടുത്തുകയല്ല, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെഗാസസ്​ ഫോൺ ചോർത്തൽ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികൾ ഡൽഹിയിൽ ചേര്‍ന്ന അടിയന്തരയോഗത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.