കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂവെന്ന് അഡി. സെക്രട്ടറി; നാക്കുപിഴയോ സത്യമോ എന്ന് പി.സി വിഷ്ണുനാഥ്; കുറിപ്പ്

Jaihind News Bureau
Tuesday, August 25, 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ വിമർശനവും പരിഹാസവുമായി കെ.പി.സി.സി ഉപാധ്യക്ഷൻ പി.സി വിഷ്ണുനാഥ്‌. തീപിടിത്തമുണ്ടായതിന് പിന്നാലെ പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറിയും സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവുമായ ഹണി ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ പറഞ്ഞത് കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്നാണ്. ഇത് നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്നാണ് പി.സി. വിഷ്ണുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം :

കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ.