പിസി ജോർജ്ജിന് ഉപാധികളോടെ ജാമ്യം : പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പിസ് ജോർജ്ജ്

Jaihind Webdesk
Sunday, May 1, 2022

ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസം​ഗംന നടത്തിയ പിസി ജോർജ്ജിന് ഉപാധകളോടെ ജാമ്യം. വഞ്ചിയൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പിസി ജോർജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തീവ്ര വാദ മുസ്ലീംങ്ങൾക്കുള്ള റംസാൻ സമ്മാനമാണ് തന്‍റെ  അറസ്റ്റ്. നീക്കത്തിന്  പിന്നിൽ വലിയ രാഷ്ട്രീയമുണ്ട്.
നീതിപീഠത്തിൽ നിന്ന് നീതി ലഭിച്ചു. വിവാദ കാര്യങ്ങളിൽ ഇടപെടരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.  താൻ ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.