പി.സി ജോർജ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം; തിരുവനന്തപുരത്ത് എത്താന്‍ പോലീസിന്‍റെ നോട്ടീസ്

Jaihind Webdesk
Saturday, May 28, 2022

 

തിരുവനന്തപുരം : വിദ്വേഷ പ്രസംഗത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് നോട്ടീസ്. ഫോർട്ട് പോലീസ് സ്റ്റേഷനില്‍ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി.സി ജോർജ് ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ രാത്രിയാണ് ജയില്‍ മോചിതനായത്.