പഴകുളം മധുവിന് സി പി എമ്മിന്‍റെ വധഭീഷണി

Jaihind News Bureau
Tuesday, December 15, 2020

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് സി പി എമ്മിന്‍റെ വധഭീഷണി. അഡ്വ. പഴകുളം മധുവിനെ വധിക്കുമെന്ന് ഫോണിൽ ഭീഷണി. ചാനൽ ചർച്ചയിൽ സി പി എമ്മിനെതിരെ സംസാരിച്ചതിനാണ് വധഭീഷണി. പഴകുളം മധു പോലീസിൽ പരാതി നൽകി.മുൻപും ഇത്തരത്തിലുള്ള ഭീഷണി അദ്ധേഹത്തിനു നേരെ ഉയർന്നിരുന്നു.

സി പി എമ്മിനെതിരെ സംസാരിച്ചാൽ കൈയ്യും കാലും വെട്ടുമെന്നും വധിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കർണ്ണാടകയിൽ നിന്നുമുള്ള നമ്പരിലാണ് വിളി എത്തിയത്. ചാനൽ ചർച്ചകളിൽ സംസ്ഥാന സർക്കാരിൻ്റെ അഴിമതികളും സി പി എമ്മിന്‍റെ കൊലപാതക രാഷ്ട്രീയവും തുറന്നു കാട്ടിയുള്ള ചർച്ചകളാണ് സിപിഎമ്മിനെ വെറളി പിടിപ്പിച്ചിരിക്കുന്നത്.തദ്ധേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം അവരുടെ ആക്രമണ സ്വഭാവം പുറത്തെടുക്കുന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.