തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങി; പുറത്തിറങ്ങിയത് രണ്ടു ദിവസത്തിനു ശേഷം; ഗുരുതര അനാസ്ഥ

 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ഇന്ന് രാവിലെ ആറു മണിക്കാണ് ഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത്. തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു ഇയാള്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. തുടര്‍ന്ന് രവീന്ദ്രൻ നായരെ കാണാനില്ലെന്ന് മെഡിക്കൽ കോളേജ് പോലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു.

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്ററെത്തി തുറന്നപ്പോഴാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലിഫ്റ്റിന് തകരാർ ഉണ്ടെന്നുള്ള മുന്നറിയിപ്പൊന്നും എഴുതി വെച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് രംഗത്തുവന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു. സംഭവം അന്വേഷിക്കാമെന്നും സൂപ്രണ്ട് മറുപടി നല്‍കി.

Comments (0)
Add Comment