‘സംസ്ഥാനത്തെ രോഗികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് മറിച്ചുവില്‍ക്കുന്നു; കൊവിഡിന്‍റെ മറവിലെ കച്ചവടം അനുവദിക്കാനാവില്ല’: രമേശ് ചെന്നിത്തല | Video

 

തിരുവനന്തപുരം : കൊവിഡിന്‍റെ മറവില്‍ സംസ്ഥാനത്തെ രോഗികളുടെ പൂര്‍ണ്ണ വിവരം സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തില്‍ ശേഖരിച്ച് കൈമാറുന്ന വിവരം സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്കാണ് കൈമാറുന്നത്. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. എത്രയും പെട്ടെന്ന് ഈ നടപടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ്-19 ന്‍റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിംഗ് പി.ആര്‍ കമ്പനിക്ക് മറിച്ച് വില്‍ക്കുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. വാര്‍ഡ് തല കമ്മിറ്റികള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റിലേക്കാണ് അപ് ലോഡ് ചെയ്യുന്നത്. ഹോം ഐസൊലേഷനിലുള്ളവര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ വിവരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാകും. 41 ചോദ്യങ്ങളിലൂടെയാണ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങളെല്ലാം സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയുടെ സെർവറിലേക്ക് അപ് ലോഡ് ആകുന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെണ്ടെന്നും വളരെ ഗുരുതരമായ വിഷയമാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

 

https://www.facebook.com/JaihindNewsChannel/videos/230455654678546/

Comments (0)
Add Comment