പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

Jaihind Webdesk
Wednesday, October 11, 2023

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി വിവരം. എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളികളിലൊരാളാണ് ഷാഹിദ്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് ഷാഹിദ് ലത്തീഫ്. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. 1994ല്‍ ഇയാള്‍ ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു. 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വാ?ഗാ അതിര്‍ത്തിയിലൂടെ നാടുകടത്തി. 2010ല്‍ ഇയാളെ ഭീകരരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഭീകരര്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്.