പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ യാക്കൂബ് അന്തരിച്ചു

Jaihind News Bureau
Monday, February 3, 2020

പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുൻ പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ വൈ യാക്കൂബ് അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. പന്തളം പ്ലാന്തോട്ടത്തിൽ കുടുംബാംഗമാണ്. വൈകിട്ട് 4 മണിക്ക് കടയ്ക്കാട് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

വൈ യാക്കൂബിന്‍റെ നിര്യാണത്തിൽ കെ.പി.സി.സി വക്താവും പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയർമാനുമായ പന്തളം സുധാകരൻ അനുശോചിച്ചു. യാക്കൂബിന്‍റെ നിര്യാണത്തെ തുടർന്ന് ഡി.സി.സിയുടെ ഇന്നത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചു.