തേനിച്ച കൂട് ഇളകി; വിമാനത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ യാത്രക്കാർ | വീഡിയോ വൈറലാകുന്നു

Jaihind Webdesk
Thursday, July 11, 2019

HoneyBee-GoAir

കണ്ണൂർ വിമാനത്താവളത്തിൽ തേനിച്ച കൂട് ഇളകിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ഏഴാം തീയതി കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാർക്കാണ് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഒരു മണിക്കൂറോളം ഫ്ലൈയിറ്റിൽ തന്നെ കഴിയേണ്ടിവന്നത്. വിമാനത്തിലെ യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോ വൈറലാകുന്നു.

https://youtu.be/Ben6oJ62wf0

ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ് സംഭവം. തേനിച്ച ഇളകിയതിനെ തുടർന്ന് വിമാനത്തിൽ പുറത്ത് ഇറങ്ങാൻ കഴിയാതെ വന്നത് പുറം ലോകത്തെ അറിയിച്ചതും വിമാനത്തിന് അകത്ത് ഉണ്ടായിരുന്ന യാത്രക്കാരൻ തന്നെയാണ്.കുവൈത്തിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്കാണ് വിമാനത്താവളത്തിൽ തേനീച്ച ഇളകിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതിരുന്നത്. ഫ്ലൈയിറ്റിന് ചുറ്റും തേനീച്ചകൾ കൂട്ടമായി എത്തി വലയം തീർത്തതോടെ വാതിൽ തുറന്നാൽ തേനീച്ചകൾ വിമാനത്തിന്‍റെ അകത്ത് പ്രവേശിക്കുന്ന സ്ഥിതിയായി. തേനീച്ച ഇളകിയതിനാൽ വിമാനയാത്രക്കാർക്ക് ഇറങ്ങാൻ അസൗകര്യം ഉണ്ടായതിൽ ഖേദിക്കുന്നതായി വിമാനത്തിനകത്ത് അറിയിപ്പുംവന്നു ഇതോടെയാണ് യാത്രക്കാർ സംഭവം അറിഞ്ഞത്. ഒരു മണിക്കൂറോളം യാത്രക്കാർക്ക് വിമാനത്തിൽ കഴിയേണ്ടിവന്നു. ഒടുവിൽ സഹായിയായി മഴ എത്തിയതോടെയാണ് തേനീച്ചകൾ പിൻവാങ്ങിയത്. എന്നാൽ ശക്തമായ മഴ കാരണം പതിനഞ്ച് മിനുട്ടോളം വീണ്ടും യാത്രക്കാർക്ക് വിമാനത്തിൽ കഴിയേണ്ടി വന്നു. തേനിച്ച ഇളകിയ ദൃശ്യങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിെൽ വൈറലായിട്ടുണ്ട്.