പാര്‍ട്ടി നിലപാട് ഔദ്യോഗിക പ്രൊഫൈലുകളിലേത് മാത്രം, സ്ഥാപിത താല്‍പര്യക്കാരുടെ പ്രവർത്തനങ്ങളില്‍ വഞ്ചിതരാകരുത് ; പ്രവര്‍ത്തകരോട് കെ.സുധാകരന്‍

Jaihind Webdesk
Thursday, August 26, 2021

തിരുവനന്തപുരം : കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായോ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി.

പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതുസമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സുധാകരന്‍ പറഞ്ഞു.