അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം ചോദിക്കും.

Jaihind Webdesk
Tuesday, May 28, 2019

ഫെയ്സ് ബുക്കിൽ നരേന്ദ്ര മോദിയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്ത് കുറിപ്പെഴുതിയ മുൻ എം.എൽ.എ എ.പി.അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കും

അബ്ദുള്ളക്കുട്ടിയുടെ നിലവാരമില്ലാത്ത പ്രയോഗത്തെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി കെ.പി.സി.സി യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്കുകയും ചെയ്തു. ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കുമെന്നും തുടർന്ന് ആവശ്യമായ ശക്തമായ സംഘടനാ നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ വച്ച് തന്നെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ അറിയിച്ചു.