ചാലക്കുടിയില്‍ ഇന്നസെന്റിനെ വേണ്ടെന്ന് പാര്‍ട്ടിയും; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ആളെത്തേടി സി.പി.എം

തൃശൂര്‍ : ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നിലവിലെ എംപി ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കുന്നതിനെതിരെ സിപിഎം ലോക്സഭാ മണ്ഡലം കമ്മിറ്റി രംഗത്ത്. ഇന്നസെന്റിന് വിജയസാധ്യതയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇന്നസെന്റിനെ തന്നെ വീണ്ടും പരിഗണിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി ആശങ്ക അറിയിച്ചു.

ഇന്നസെന്റിന് പകരം ചാലക്കുടിയില്‍ പി. രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കണമെന്നും ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ലോക്സഭാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

മണ്ഡലം കമ്മിറ്റിക്ക് കൂടി താല്‍പ്പര്യമുള്ള വ്യക്തികളെയാകണം മല്‍സരിപ്പിക്കേണ്ടതെന്നും യോഗത്തില്‍ ചിലര്‍ അഭിപ്രായം ഉന്നയിച്ചു. തുടര്‍ന്ന് രാജീവ്, സാജുപോള്‍ എന്നിവരുടെ പേരുകള്‍ മണ്ഡലം കമ്മിറ്റി ശുപാര്‍ശ ചെയ്തു. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറി.

election 2019cpim election2019 election
Comments (0)
Add Comment