പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ പൂര്‍ണ സുരക്ഷ സിഐഎസ്എഫിലേക്ക്


പുകയാക്രമണത്തിന് പിന്നാലെ പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ പൂര്‍ണ സുരക്ഷ സിഐഎസ്എഫിലേക്ക്. നിലവില്‍ സിആര്‍പിഎഫും പാര്‍ലമെന്റ് സുരക്ഷ ഗാര്‍ഡ്‌സും മന്ദിരത്തിന് പുറത്ത് ഡല്‍ഹി പോലീസുമാണ് സുരക്ഷയൊരുക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ വന്‍ സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെയാണ് ഏറെ നാളുകളായി ആലോചനയില്‍ ഉണ്ടായിരുന്ന നിര്‍ണായക തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്നത്. പാര്‍ലമെന്റ് സുരക്ഷ മുഴുവനായി അവലോകനം ചെയ്യാനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. അതിനിടെ, പാര്‍ലമെന്റ് പുകയാക്രമണത്തില്‍ ഡല്‍ഹി പോലീസ് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. പാര്‍ലമെന്റിനകത്ത് പ്രതിഷേധിച്ച മനോരഞ്ജന്റെ സഹപാഠിയും ബംഗളൂരു സ്വദേശി സായ് കൃഷ്ണയും യുപി സ്വദേശി അതുലിനെയുമാണ് ചോദ്യംചെയ്യുന്നത്. സായ്കൃഷ്ണ കര്‍ണാടകയിലെ റിട്ടയേര്‍ഡ് ഡിഎസ്പിയുടെ മകനാണ്.

 

Comments (0)
Add Comment