പാനൂർ ബോംബ് സ്ഫോടന കേസ്; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി ജാമ്യം

 

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമൽ ബാബു എന്നി പ്രതികൾക്ക് ആണ് ഇന്ന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച രണ്ട് പേരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് ഭാരവാഹികളാണ്. മൂന്ന് പ്രതികൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അരുൺ , ഷിബിൻ ലാൽ , അതുൽ എന്നിവർക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. സംഭവം നടന്ന് 90 ദിവസമായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീ. ചീഫ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നു എന്നായിരുന്നു കേസ്

Comments (0)
Add Comment