പന്തീരാങ്കാവ് ഗാർഹികപീഡനം: പ്രതിയായ രാഹുലിന്‍റെ അമ്മയുടേയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

 

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണു ഹർജിയിൽ വാദം കേട്ടത്. കോടതിയില്‍ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.രാഹുലിന്‍റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണു മുൻകൂർ ജാമ്യം തേടിയത്.

യുവതിയെ അക്രമിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കാണിച്ചാണ് പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. യുവതി ആദ്യം നൽകിയ മൊഴിയിൽ തങ്ങൾക്കെതിരേ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ പ്രകാരമാണ് യുവതി പിന്നീട് തങ്ങൾക്കെതിരേ പരാതി നൽകിയതെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. അതേസമയം, രാഹുലിനെ വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 

Comments (0)
Add Comment