യുവതിയെ ആരോഗ്യപ്രവർത്തകന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി: എഫ്.ഐ.ആര്‍

Jaihind News Bureau
Monday, September 7, 2020

 

തിരുവനന്തപുരം:  പാങ്ങോട് ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന  യുവതിയെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എഫ്.ഐ.ആറിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

യുവതിയെ ഭീഷണിപ്പെടുത്തി ദേഹോദ്രവം ഏൽപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തി. രണ്ടാം നിലയിലുള്ള വീട്ടിൽ മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയിൽ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി. കാലുകൾ കട്ടിലിന്‍റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോർത്ത് മാറ്റിയശേഷം, ക്വാറന്‍റീന്‍ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ 8.30വരെ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അതേസമയം തിരുവനന്തപുരം കല്ലറയ്ക്ക് സമീപം പാങ്ങോട് ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന  യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ . കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.