‘വീണ്ടെടുപ്പിന്‍റെ പോരാട്ടത്തിന് സുധാകരന്‍റെ ശൈലി ആവേശമാകും’; ആശംസകള്‍ അറിയിച്ച് പന്തളം സുധാകരന്‍

Jaihind Webdesk
Tuesday, June 8, 2021

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് ആശംസകൾ നേർന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരൻ. കോൺഗ്രസിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് സുധാകരന്‍റെ ശൈലി ആവേശമാകുമെന്ന് അദ്ദേഹം പറഞ്ഞു. വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗവും രാഷ്ട്രീയപ്രതിയോഗികളെ അടിയറവ് പറയിക്കുന്ന ചടുലതയുമുള്ള കെ സുധാകരന് യുവാക്കളിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിയുമെന്നും ഇത് രാഷ്ട്രീയ ഉണർവിന് തുടക്കമാകുമെന്നും പന്തളം സുധാകരന്‍ പറഞ്ഞു.