സിപി നായരുടെ നിര്യാണത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരന്‍ അനുശോചിച്ചു

Jaihind Webdesk
Friday, October 1, 2021

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായരുടെ നിര്യാണത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരന്‍ അനുശോചിച്ചു. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉയർന്ന റാങ്ക് നിലനിർത്തിയ പ്രഗത്ഭനായ ഉദ്യോഗസ്ഥനും പ്രശസ്തനായ എഴുത്തുകാരനുമായിരുന്നു സിപി നായരെന്ന് അദ്ദേഹം അനുസ്മരിച്ചു.

കെ കരുണാകരന്‍റെയും ഈ കെ നായനാരുടെയും വിശ്വസ്തനായിരുന്ന സിപി നായർ ഭരണാധികാരികളെ ഉപദേശിച്ച് വഴിതെറ്റിക്കാഞ്ഞ സ്വഭാവക്കാരനായിരുന്നു.

”വർഷങ്ങളുടെ സഹോദരതുല്യസൗഹൃദമുണ്ടായിരുന്ന എനിക്ക് മന്ത്രിയായിരുന്നപ്പോൾ സിപി നായർ നൽകിയ ഉപദേങ്ങൾ എക്സൈസ് വകുപ്പിൽ ചാരായനിരോധനം ഉൾപ്പെടെയുള്ള നടപടിക്കd നിയമനിർമ്മാണം നടത്താൻ സാധിച്ചത് കൃതഞ്ജതയോടെ സ്മരിക്കുന്നു. ഡോ. ബാബു പോളിനെപ്പോലെ ചിരിയുടെയും ചിന്തയുടെയും എഴുത്തിന്‍റയും ലോകത്തും ഔദ്യോഗിക രംഗത്തും ഒരുപോലെ പ്രശോഭിച്ച വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചിക്കുന്നു.” – പന്തളം സുധാകരന്‍ പറഞ്ഞു.