വനിത മതിൽ വിജയിപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ; യോഗം വിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം

webdesk
Thursday, December 27, 2018

Women-Wall

വനിത മതിൽ വിജയിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ യോഗം വിളിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം. പഞ്ചായത്ത് ഡെപുട്ടി ഡയറക്ടറാണ് നിർദേശം നൽകിയത്. ഇന്ന് വൈകുന്നേരമാണ് യോഗം വിളിക്കണ്ടേത്.

വനിത മതിൽ സംഘാടനത്തിനായി സർക്കാർ സംവിധാനങ്ങൾ എല്ലാ സർക്കാർ ഉപയോഗിക്കുകയാണ്. വനിത മതിലിനായി ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിമാരുടെ മേലാണ് സർക്കാർ സമ്മർദം. ഇന്ന് വൈകിട്ട് യോഗം വിളിക്കണമന്നാണ് സെക്രട്ടറിമാർക്ക് നൽകിയ നിർദ്ദേശം. വനിത മതിലിൽ പങ്കെടക്കുന്നവരുടെ പേര് എഴുതി സുക്ഷിക്കണം പരമാവധി വനിതകളെ സംഘടിപ്പിക്കണം ആശാ വർക്കർമാർ തൊഴിലുറപ്പ് തൊഴിലാളികൾ കുടംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സെക്രട്ടറിമാരോട് ആവശ്യപെട്ടിട്ടുണ്ട്. ഇതോടൊപ്പം മതിലിന്‍റെ വിജയത്തിനായി പരമാവധി പ്രചരണം നടത്തണം. വാർഡ് തലത്തിൽ ബാനറുകൾ സ്ഥാപിക്കണം സ്ക്വാഡ് വർക്കുകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും വനിത മതിലിയേക്ക് നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലന്ന് ഹൈക്കോടതിയിൽ സത്യവാങ്ങ്മുലം നൽകിയിട്ടുണ്ടങ്കിലും സർക്കാർ സംവിധാനങ്ങൾ പരമാവധി ദുരു ഉപയോഗം ചെയുകയാണ്[yop_poll id=2]