പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്‌: പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Comments (0)
Add Comment