പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലുമണിക്ക് ചന്ദ്രനഗർ പാർവതി മണ്ഡപത്തിലാണ് കൺവെൻഷൻ.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നിയമസഭാ ഉപകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, പി ജെ ജോസഫ്, അനൂപ് ജേക്കബ്, എൻ കെ പ്രേമചന്ദ്രൻ എംപി, ഷിബു ബേബിജോൺ, സി. പി ജോൺ, രാജൻ ബാബു, സലിൻ പി മാത്യു, ഡി ദേവരാജൻ, എംപിമാരായ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായിമംഗലം, യുഡിഎഫ് സംസ്ഥാന- ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 

അതേസമയം വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

Comments (0)
Add Comment