പാലക്കാട് : പാലക്കാട് പാതിരാ നാടകത്തിലും സിസിടിവി വിവാദത്തിലും സിപിഎമ്മും ഇടത് സ്ഥാനാര്‍ത്ഥിയും തമ്മില്‍ ഭിന്നത. കള്ളപ്പണം എത്തിച്ചതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍, പരിശോധനാ നാടകം ഷാഫിപറമ്പില്‍ ആസൂത്രണം ചെയ്തതാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി പറയുന്നു. അതിനിടെ സംഭവത്തില്‍ പോലീസ് അന്വേഷണം വേണ്ട എന്ന തീരുമാനവും സി പി എം ജില്ലാസെക്രട്ടറിക്ക് തിരിച്ചടിയായി. അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ക്ക് സിപിഎം ആരോപണം തെളിയിക്കാനായില്ല.
പാതിരാ നാടകത്തിലും സിസിടിവി വിവാദത്തിലും ആകെ നാണം കെട്ട അവസ്ഥയിലാണ് സി പി എം. സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കും പി. സരിനും രണ്ടു നിലപാടാണ്. കള്ളപ്പണം എത്തിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി.
അതേസമയം, ഷാഫി പറമ്പില്‍ പൊലീസിനു തെറ്റായ വിവരം നല്‍കി നാടകം കളിച്ചെന്നാ ണ് ഇടതുസ്ഥാനാര്‍ഥി പി.സരിന്‍ ആരോപിച്ചത്. വിഷയത്തില്‍ ഇടതു പക്ഷത്തുതന്നെ ഏകാഭിപ്രായമില്ലെന്നും ഇതോടെ വ്യക്തമായി. പൊലീസും ജില്ലാ ഭര ണകൂടവും നല്‍കുന്ന വിശദീകരണത്തിലും വൈരുധ്യമുണ്ട്. കള്ളപ്പണം കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ 57 സ്‌ക്വാഡു കള്‍ രാപകല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അവ രെയെല്ലാം മറികടന്ന് നഗരത്തിലെ ഹോട്ടലില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം വേണ്ട എന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനവും സി പി എം ജില്ലാസെക്രട്ടറിക്ക് തിരിച്ചടിയായി.
അതിനിടെ സിസിടിവി ദൃശ്യങ്ങള്‍ക്ക് സിപിഎം ആരോപണം തെളിയിക്കാനായില്ല. പണം കടത്തിയെന്നു തെളിയിക്കുന്ന ഒന്നും സിസിടിവിയില്‍ ഇല്ല. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ട്രോളി ബാഗുമായി ഫെനി മുറിയില്‍ ചെലവഴിച്ചതു 48 സെക്കന്‍ഡ് മാത്രം. 10.42നാണു ഫൈനി നൈനാന്‍ ഹോട്ടലില്‍ എത്തുന്നത്. 10.54നു മുറിയിലേക്കു കയറി. 48 സെക്കന്‍ഡിനുശേഷം പുറത്തെത്തുന്നു. മുറിയില്‍ പണം എത്തിച്ചുവെന്നാണ് എല്‍ഡിഎഫ്ആരോപണം.
അതേസമയം, 48 സെക്കന്‍ഡില്‍ ബാഗ് തുറക്കാന്‍ പോലും ആകില്ല എന്നാണു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. രാഹുല്‍ പിന്‍വാതിലിലൂടെ പുറത്തുപോയെന്ന് സിപിഎം അവകാശപ്പെട്ടെങ്കിലും രാഹുല്‍ മുന്‍ വാതിലിലൂടെയാണ് പുറത്തുകടക്കുന്നത്. പാലക്കാട്ട് ഹോട്ടലില്‍ റെയ്ഡ് നടക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് കോഴിക്കോട് നഗരത്തിലെ പൊലീസ് സ്റ്റേഷനു മുന്നില്‍നിന്നു സമൂഹമാധ്യമത്തില്‍ തല്‍സമയം വിഡിയോ ഇടുകയും ചെയ്തു. പാതിരാ നാടകം പൊളിഞ്ഞതോടെ അടുത്ത തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സി പി എമും ബി ജെ പിയും.