പാലക്കാട്‌ അർദ്ധരാത്രി പോലീസ് നാടകം;കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ പൊലീസ് പരിശോധന; കാവലിന് സിപിഎം-ബിജെപി സംഘം

പാലക്കാട് : പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന റൂമിലേക്ക് സിപിഎം- ബിജെപി- പൊലീസ് സംഘം കടന്നുകയറി. രാത്രി 12 മണിയോടെയായിരുന്നു സിപിഎം ബിജെപി നേതാക്കളെ ഹോട്ടലിന് പുറത്തുനിർത്തി യൂണിഫോം പോലും ധരിക്കാതെ പോലീസ് സംഘം മുറിയിലേക്ക് കടന്നുകയറിയത്. ഷാനിമോൾ ഉസ്മാന്റെ മുറി ഏതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസ് കടന്നുകയറിയത്. ഇതിനിടയിൽ പുറത്തുനിന്ന സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറി വനിതാ നേതാക്കളെ ഉൾപ്പെടെ അസഭ്യം പറഞ്ഞു. പുലർച്ചെ നാല് മണിയോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥക്ക് അയവ് വന്നത്.

കോൺഗ്രസ് – ബിജെപി – സിപിഎം നേതാക്കൾ ഉൾപ്പടെ താമസിക്കുന്ന ഹോട്ടലിലാണ് രാത്രി 12 മണി യോടെ അനധികൃതമായി ബിജെപി സിപിഎം പ്രവർത്തകരെ പുറത്ത് നിർത്തി പോലീസ് സംഘം കോൺഗ്രസ്‌ വനിതാ നേതാക്കളുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയത്. മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ബിന്ദു കൃഷ്ണയുടെ മുറിയിലായിരുന്നു ആദ്യം പരിശോധിച്ചത്. ഇതേ സമയം ഭർത്താവും മുറിയിലുണ്ടായിരുന്നു. ഡ്രസുകളടക്കം പോലീസ് വലിച്ചിട്ട് പരിശോധിച്ചു.

തുടർന്ന് 12 അരയോടെ കെപിസിസി രാഷ്ര്രീയ കാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാനും മറ്റൊരു വനിതാ നേതാവും താമസിക്കുന്ന മുറിയിലെത്തി പോലീസ് റെയ്ഡ് നടത്താൻ കതക് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വനിതകൾ മാത്രം താമസിക്കുന്ന മുറിയിൽ വനിതാ പോലീസില്ലാതെ അകത്ത് കയറി അർദ്ധ രാത്രി പരിശോധന നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാൻ കതക് തുറക്കാൻ തയ്യാറായില്ല. പിന്നാലെ യുണിഫോം പോലും ഇല്ലാത്തവടക്കമുള്ള പോലീസ് സംഘം ബലം പ്രയോഗിച്ച് മുറിക്കുകത്ത് കയറി പരിശോധന നടത്തിയെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അനാവശ്യമായി റെയ്ഡ് മണിക്കൂറുകൾ നീട്ടിക്കൊണ്ട് പോകുകയും ബിജെപി സിപിഎം പ്രവർത്തകർക്ക് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുവാനും അതിക്രമിക്കുവാനും പോലീസ് അവസരം സൃഷ്ടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ എത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു പോലീസിന്റെ അതിക്രമം.

Comments (0)
Add Comment