കോച്ച് ഫാക്ടറി സ്ഥലം വ്യവസായ ഇടനാഴിക്ക് ; പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : പാലക്കാട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത സ്ഥലം വ്യവസായ ഇടനാഴിക്ക് ഉപയോഗപ്പെടുത്തണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശം പരിഗണിക്കാമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

റെയിൽവേ കോച്ചി ഫാക്ടറി തുടങ്ങുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒരു സൂചന പോലും നൽകാത്ത സാഹചര്യത്തിൽ ഇടനാഴിയുടെ ഭാഗമായി തന്നെ സ്ഥലം ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നാണ് ഷാഫി പറമ്പിൽ സഭയിൽ ചോദിച്ചത്.