‘പാലക്കാട് സിപിഎം-ബിജെപി ഡീൽ, സരിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്‍റെ മണ്ടൻ തീരുമാനം; പരിഹസിച്ച് വി.ഡി. സതീശന്‍

 

തിരുവനന്തപുരം:  പാലക്കാട് സിപിഎം-ബിജെപി ഡീലെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എം.ബി രാജേഷിന്‍റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ ദൂതനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.

ഇ.പി ജാവഡേക്കർ കൂടിക്കാഴ്ചയും പൂരം കലക്കലും  ആദ്യം പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്‍റെ തീരുമാനം മണ്ടത്തരമാണെന്നും സതീശന്‍ പരിഹസിച്ചു. വരാനിരിക്കുന്ന പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരത്തിൽ കൂടുതൽ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment