വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നു

Jaihind Webdesk
Wednesday, March 6, 2019

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പുലര്‍ച്ചെ മൂന്നരയ്ക്ക് ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂര്‍ നീണ്ടു. രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.  ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിന്മാറുകയായിരുന്നു. ഇന്നലെയും  മേഖലയില്‍ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.

ഇന്നലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലും പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചിരുന്നു. നേരത്തെ പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന ബലാകോട്ടില്‍ നടത്തിയ തിരിച്ചടിക്ക് പിന്നാലെ വെടിനിര്‍ത്തലിന് പാകിസ്ഥാന്‍ സമ്മതിച്ചിരുന്നു. പക്ഷേ കഷ്ടിച്ച് 24 മണിക്കൂര്‍ തികയുംമുമ്പുതന്നെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു.[yop_poll id=2]