പ്രിയ നേതാവ് കണ്‍മുന്നില്‍ , സന്തോഷം അടക്കാനാകാതെ പത്മാവതി അമ്മ ; സഹായം ഉറപ്പ് നല്‍കി ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, March 2, 2021

 

തിരുവനന്തപുരം:  അപ്രതീക്ഷിതമായി തന്റെ പ്രിയനേതാവിനെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി പത്മാവതി അമ്മ. സര്‍ക്കാരിന്റെ ചികിത്സാസഹായം തേടി സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു അവര്‍. ഇതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ‘സാര്‍’ എന്ന വിളിയോടെ  അടുത്തെത്തി അദ്ദേഹത്തിന്‍റെ കരംകവർന്നു. തുടർന്ന് സ്‌നേഹാന്വേഷണം.

മുഖ്യമന്ത്രിയായിരിക്ക ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ പത്മാവതിയ്ക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ആരാധനയുമാണ്. ഒപ്പമുള്ള കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനോട് പത്മാവതിയുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ച ഉമ്മൻ ചാണ്ടി ചികിത്സാ സഹായം എത്തിക്കാമെന്ന ഉറപ്പ് നൽകിയാണ് അവിടെ നിന്നും മടങ്ങിയത്. മക്കളില്ലാത്ത പത്മാവതിവിഴിഞ്ഞം മുല്ലൂരിൽ സഹോദരിയുടെ മകൾക്കൊപ്പമാണ് താമസിക്കുന്നത്.