‘അന്ന് ചോര പുരണ്ട ഷർട്ട് ഉയർത്തി ധാർമികത പ്രസംഗിച്ചു, ഇന്ന് മുഖ്യമന്ത്രിക്കസേരയിൽ ഉളുപ്പില്ലാതെ അള്ളിപ്പിടിച്ചിരിക്കുന്നു’; പിണറായിക്കെതിരെ പദ്മജ വേണുഗോപാൽ

Jaihind News Bureau
Saturday, July 18, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകളെ വിമർശിച്ച് കെ പി സി സി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാൽ. മുൻ മുഖ്യമന്ത്രി കെ.കരുണാകരനുമായി പിണറായി വിജയനെ താരതമ്യം ചെയ്താണ് പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അന്ന് ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി ധാർമികത പ്രസംഗിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി. എന്നാല്‍ ഇന്ന് തന്‍റെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും നേരിട്ട് കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കസേരയിൽ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് മുഖ്യമന്ത്രിയെന്നും പത്മജ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.

“അന്ന് പറഞ്ഞ ധാർമികത അല്പമെങ്കിലും ഉണ്ടെങ്കിൽ ഒരു നിമിഷം പാഴാക്കാതെ രാജിവെക്കണം. അല്ലെങ്കിൽ കെ.കരുണാകരന്‍റെ ആത്മാവിനോടെങ്കിലും മാപ്പുപറയണം… ധാർമികത വേണ്ടത് പ്രസംഗത്തിൽ അല്ല മിസ്റ്റർ പിണറായി പ്രവർത്തിയിലാണ്.  കാരണം കാലം നിങ്ങളെ നോക്കി കൊഞ്ഞനം കുത്തും” പത്മജ കുറിച്ചു.

പൂർണരൂപം :

#കെ.കരുണാകരൻ എന്ന മുഖ്യമന്ത്രിയ്ക്ക് രാജനെ അറിയുമായിരുന്നില്ല…
ലീഡർ ഒരിക്കൽപോലും രാജനെ ഒന്ന് കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല.
#തന്റെ കീഴിലുള്ള ഒരു IPS ഉദ്യോഗസ്ഥൻ ധരിപ്പിച്ച തെറ്റായ ഒരു വാക്കിന്റെ പേരിലാണ് രാജന്റെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തു അന്ന് മുഖ്യമന്ത്രിക്കസേര വലിച്ചെറിഞ്ഞത്.
#1977ഏപ്രിൽ 25നാണത്…
#അന്ന് ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി ധാർമികത പ്രസംഗിച്ച പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി.
#ഇന്ന് തന്റെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും നേരിട്ട് കൂട്ടുനിന്നെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിക്കസേരയിൽ ഉളുപ്പില്ലാതെ അള്ളി പിടിച്ചു കിടക്കുകയാണ് പിണറായി മുഖ്യൻ .
#അന്ന് പറഞ്ഞ ധാർമികത അല്പമെങ്കിലും ഉണ്ടെങ്കിൽ ഒരു നിമിഷം പാഴാക്കാതെ രാജിവെക്കണം.
അല്ലെങ്കിൽ കെ.കരുണാകരന്റെ ആത്മാവിനോടെങ്കിലും മാപ്പുപറയണം…
#ധാർമികത വേണ്ടത് പ്രസംഗത്തിൽ അല്ല മിസ്റ്റർ പിണറായി,, പ്രവർത്തിയിലാണ്.
#കാരണം കാലം നിങ്ങളെ നോക്കി കൊഞ്ഞനം കുത്തും