സംഘപരിവാർ ശക്തികളുമായി കൂട്ടുചേർന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക്; വായിൽ തോന്നുന്നത് പറഞ്ഞ്  കോടിയേരി  സ്വയം അപഹാസ്യനാകുന്നു: പദ്മജ വേണുഗോപാല്‍

Jaihind News Bureau
Friday, July 31, 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ പരാമർശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍.  സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സംഘപരിവാർ ശക്തികളുമായി കൂട്ടുചേർന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാണെന്ന് പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 40 വർഷത്തെ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ്  കോടിയേരി  സ്വയം അപഹാസ്യനാകുകയാണെന്നും പദ്മജ വേണുഗോപാല്‍  കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

രമേശ് ചെന്നിത്തലക്ക് സംഘിപട്ടം നൽകുന്ന കോടിയേരി ബാലക്യഷ്ണൻ, എന്താണ് താങ്കളുടെ ലക്ഷ്യം? സഖാവ് പിണറായി വിജയന്റെയും സഖാവ് S രാമചന്ദ്രൻ പിള്ളയുടെയും RSS ബന്ധങ്ങൾ വെളിച്ചത്ത് കൊണ്ടു വന്ന് ഞാൻ അവരെക്കാൾ കേമനാണ് എന്ന് കാണിക്കാനാണോ അതോ ചീഞ്ഞ് നാറിയ “സ്വർണ്ണ സർക്കാരിനെതിരെയുള്ള” ജനവികാരം ശ്രദ്ധ തിരിച്ചുവിടാനാണോ ലക്ഷ്യം?
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും സംഘപരിവാർ ശക്തികളുമായി കൂട്ടുചേർന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കാണ്.. കോൺഗ്രസിന് ആ പാരമ്പര്യം ഇല്ല, എന്നും വർഗീയ ശക്തികളെ എതിർത്ത ചരിത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്.

1977 ൽ സഖാവ് പിണറായി വിജയൻ കുത്തുപ്പറമ്പിൽ കഷ്ടിച്ച് വിജയിച്ചത് RSS പിന്തുണയിൽ എന്നത് നഗ്ന സത്യം.
പകരം RSS നേതാവ് KG മാരാർക്കു വേണ്ടി സഖാക്കൾ കാസർഗോഡ് ഉദുമയിൽ വോട്ടു തേടി.
അൽഫോൺസ് കണ്ണന്താനത്തെ ഇടതുപക്ഷ എംഎൽഎ ആക്കിയശേഷം ബിജെപിക്ക് സംഭാവന ചെയ്ത് കേന്ദ്രമന്ത്രിയായപ്പോൾ സന്തോഷ് കൊണ്ട് ദില്ലിയിൽ വിരുന്നു സൽക്കാരം നൽകിയ കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് പിണറായി വിജയൻ.
മുൻ കേന്ദ്ര മന്ത്രി PC തോമസ് ബി ജെ പി പക്ഷത്തേക്ക് പോയത് LDF ൽ നിന്നാണ്.. ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് CK പത്മനാഭൻ മുമ്പ് കമ്മ്യൂണിസ്റ്റ് യുവജന സംഘടനാ ഭാരവാഹിയായിരുന്നു.. മുൻ CPM മന്ത്രി V വിശ്വനാഥ മേനോൻ BJP പക്ഷത്തേക്ക് പോയത് മറക്കരുത്.
കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ട് കൂടണം എന്ന നയം പ്രഖ്യാപിച്ചത് EMS ആണ്.. അങ്ങനെയാണ് കോൺഗ്രസിനെതിരെ BJP യുമായി അവിഹിത സഖ്യം CPM നേതൃത്യത്തിൽ രാജ്യവ്യാപകമായി ഉണ്ടായത്.. അങ്ങനെയാണ് 2 സീറ്റിൽ നിന്ന് BJP ഈ രാജ്യത്ത് വളർന്ന് പന്തലിച്ചത്.
മുമ്പ് VS ശിവകുമാറിന് കെ കരുണാകരൻ താല്പര്യം എടുത്ത് തിരുവനന്തപുരത്ത് സീറ്റ് നൽകിയപ്പോൾ CPM ആരോപിച്ചത് എന്താണ്?–BJP നേതാവ് ഒ രാജഗോപാലിനെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബലനെ നിർത്തിയെന്ന്.. ഒടുവിൽ ശിവകുമാർ വിജയിച്ചു, എവിടെ പോയി സഖാക്കൾ ഉന്നയിച്ച ആരോപണം? യാതൊരു അടിസ്ഥാനവുമില്ലാതെ കോൺഗ്രസുകാരെ ബി ജെ പിക്കാരാക്കുക എന്നത് CPM സ്ഥിരം പരിപാടിയാണ്.., ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ട് തങ്ങൾക്ക് ലഭിക്കുക എന്ന പ്രധാന ലക്ഷ്യമാണ് CPM ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ. പട്ടാമ്പി കോളേജിൽ സെയ്താലി എന്ന SFI ക്കാരനെ കൊന്ന കേസിൽ പ്രതിയായ ABVP ക്കാരന് കുന്നംകുളത്ത് നിയമസഭാ സീറ്റ് നൽകിയ പാർട്ടിയാണ് CPM, ഇവർക്കെന്ത് ആദർശം?
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 40 വർഷത്തെ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള നേതാവ്.. എന്നും വർഗീയ ശക്തികൾക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവ്.. വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വയം അപഹാസ്യനാകുന്നു..(പത്മജ വേണുഗോപാൽ)

https://www.facebook.com/padmaja.venugopal.94/posts/1687584724751877