‘കൊവിഡ് കുറഞ്ഞാല്‍ ടീച്ചറമ്മ തടഞ്ഞുനിർത്തി, കൂടിയാല്‍ സമരക്കാരുടെ ഉമിനീർ കാരണം’ ; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പത്മജ വേണുഗോപാല്‍

Jaihind News Bureau
Tuesday, October 27, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ടസമരങ്ങളാണെന്നും സമരക്കാരുടെ ഉമിനീരില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. ഇടത് മന്ത്രിമാര്‍ക്ക് കൊവിഡ് ബാധിച്ചത് പിണറായിക്കെതിരെ മുദ്രാവാക്യം വിളിച്ചതുകൊണ്ടാണോയെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ സംഭവിച്ചത് പ്രതിപക്ഷം കാരണമാണോയെന്നും ആരോഗ്യവകുപ്പിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പത്മജ വേണുഗോപാല്‍ ചോദിക്കുന്നു.

പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

കോവിഡ് കുറഞ്ഞാൽ ടീച്ചറമ്മ തടഞ്ഞു നിർത്തി.. കോവിഡ് കൂടിയാൽ സമരം ചെയ്ത UDFകാരുടെ ഉമിനീർ കാരണം…
കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടായത് പ്രതിപക്ഷ സമരക്കാരുടെ ഉമിനീരിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രി ടീച്ചറമ്മ
കോവിഡ് പരത്തുന്നത് പ്രവാസികൾ വന്നാൽ എന്ന് ആദ്യം പറഞ്ഞു..
പിന്നെ പറഞ്ഞു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ മലയാളികൾ വന്നാൽ അവർ പരത്തുമെന്ന്..
ഒടുവിൽ മന്ത്രി ടീച്ചറമ്മ കണ്ടുപിടുത്തം നടത്തി “”സമരം നടത്തിയ UDFകാരുടെ ഉമിനീരിൽ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായതെന്ന് “”
അപ്പോൾ മന്ത്രിമാരായ EPജയരാജൻ, തോമസ് ഐസക്ക്,MM മണി,KT ജലീൽ,VS സുനിൽ കുമാർ ഇവർക്ക് ഒക്കെ കോവിഡ് വന്നത് പിണറായിക്കെതിരെ മുദ്രാവാക്യം വിളിച്ചത് കൊണ്ടാണോ ?
സഖാവ് കുഞ്ഞനന്തന്റെ ശവസംസ്ക്കാര ചടങ്ങ് നടന്നപ്പോൾ സഖാക്കൾ ആയിരങ്ങൾ ഉറക്കെ വിളിച്ചു..” ഇല്ല, ഇല്ല മരിച്ചിട്ടില്ല.. സഖാവ് കുഞ്ഞനന്തൻ മരിച്ചിട്ടില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ “”– ഇങ്ങനെ ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോൾ ഉമിനീർ തെറിച്ച് കോവിഡ് ആർക്കും വന്നില്ലേ ?
താഴെയുള്ള വീഴ്ചകൾ സംഭവിച്ചതും പ്രതിപക്ഷം കാരണം ആണോ ആരോഗ്യ മന്ത്രി ?*
******കോവിഡ് രോഗിയുടെ മുഖത്ത് മാസ്ക്ക് ധരിപ്പിച്ചു, വെന്റിലേറ്ററുമായി മാസ്ക്ക് കണക്ട് ചെയ്തില്ല.. ശ്വാസം കിട്ടാതെ കോവിഡ് രോഗി മരിച്ചു.. മരിച്ച കോവിഡ് രോഗിയുടെ പേര് കോവിഡ് മരണ കണക്കിൽ ഇല്ല..!!!
(വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ)
ആശുപത്രിയില്‍ കിടക്കുന്ന അച്ചൻ മരിച്ചതറിയാതെ 5 ദിവസം എന്നും ഭക്ഷണമെത്തിച്ച് മക്കൾ .. ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ മക്കൾ പറയുന്നു ഇതല്ല ഞങ്ങളുടെ അച്ഛൻ എന്ന്!!!
(വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ)
പുഴുവരിച്ച് രോഗിയെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.!!!!.
(വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ )
കൊറോണ ബാധിച്ച പെൺകുട്ടിയെ ആംബുലന്‍സിൽ വെച്ച് പീഡിപ്പിക്കുന്നു!!!
(വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ)
ഗർഭിണിക്ക് ചികിത്സ ലഭിക്കാതെ ഇരട്ട കുട്ടികൾ മരിച്ചു..!!( വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ)
കോവിഡ് ബാധിച്ച പിഞ്ചു കുഞ്ഞിനെ ആശുപത്രിയിൽ എലി കടിക്കുന്നു!!!
(വടക്കേ ഇന്ത്യയിൽ അല്ല കേരളത്തിൽ ..)
അനാസ്ഥകളുടെയും വീഴ്ചകളുടെയും പരമ്പര ആരോഗ്യ വകുപ്പിൽ..
കോവിഡ് പ്രതിരോധ
ത്തിൽ കേരള സർക്കാർ അമ്പേ പരാജയപ്പെട്ടപ്പോൾ കുറ്റം പ്രതിപക്ഷത്തിന്.. കോ വിഡിൽ രാഷ്ട്രീയം കളിക്കുന്നത് സർക്കാർ തന്നെ..!!
അമേരിക്കയിൽ ഗുരുതരാവസ്ഥയിലായ രോഗി രക്ഷപെടാനുള്ള മരുന്നിന്റെ പേരിനായി എന്നെ വിളിച്ചു എന്ന ടീച്ചറമ്മയുടെ തള്ള് മലയാളികൾ സഹിച്ചു.. പക്ഷേ കോവിഡ് കേരളത്തിൽ പരന്നത് UDFകാരുടെ ഉമിനീരിൽ നിന്നാണെന്നുള്ള കണ്ടു പിടുത്തും അപാരം തന്നെ.. ഈ കണ്ടുപിടുത്തത്തിന് ഇനി “തുപ്പലമ്മ” അവാർഡ് ടീച്ചറമ്മക്ക് ലഭിച്ചേക്കാം