തൃശൂർ : കെ.മുരളീധരന് നേരെ നടന്ന ബിജെപി ആക്രമണം പരാജയഭീതി മൂലമെന്ന് സഹോദരിയും തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പത്മജ വേണുഗോപാൽ. ഏത് ഭീഷണിയെയും നേരിടാനുള്ള കരുത്ത് മുരളീധരനുണ്ടെന്നും പത്മജ പ്രതികരിച്ചു.
അതേസമയം നേമം സ്റ്റുഡിയോ റോഡില്‍ വെച്ച് കഴിഞ്ഞദിവസം രാത്രിയാണ് കെ മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. കല്ലേറില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
നേമത്തെ കെ മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ എതിരാളികള്‍ അസ്വസ്ഥരാണ്. മുരളീധരന് ലഭിക്കുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും സിപിഎം-ബിജെപി ക്യാമ്പുകള്‍ ഒരുപോലെ പരിഭ്രാന്തിയിലാണ്. പരാജയഭീതിയില്‍ അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമമെന്നും ഇതുകൊണ്ടൊന്നും യുഡിഎഫിന്‍റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.