മുന്നണിക്കുള്ളിൽ തർക്കങ്ങളില്ല ; പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവർത്തിക്കും : പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

Jaihind News Bureau
Saturday, December 19, 2020

തിരുവനന്തപുരം : മുന്നണിക്കുള്ളിൽ തർക്കങ്ങളില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ചില തിരുത്തലുകൾ ആവശ്യമുണ്ട്.ഒരു കൂട്ടരെ കുറ്റപ്പെടുത്താനോ  മോശമാക്കാനോ  ലീഗിന് ഉദ്ദേശമില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും ഇതിനായി കൂട്ടായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.