തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നേരിടാൻ MLA വിളിച്ചുചേർത്ത ചെർപ്പളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിൽ നിന്ന് പകുതിയിലധികം അംഗങ്ങൾ വിട്ടുനിന്നു. 19 അംഗ കമ്മിറ്റിയിൽ 9 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അതിനിടെ പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ സ്വഭാവദൂഷ്യക്കാരിയാക്കാൻ P.K ശശി ശ്രമം തുടങ്ങി.
P.K ശശി MLA മുൻകൈയടുത്ത് വിളിച്ചുചേർത്ത ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗത്തിൽ പകുതിയിലധികം പേരും പങ്കെടുത്തില്ല. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ നേരിടാൻ MLA തന്നെ നേരിട്ടിറങ്ങിയാണ് ഏരിയാ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടേയും യോഗം വിളിച്ചത്. ഇന്ന് രാവിലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ 19 അംഗ കമ്മിറ്റിയിൽ 9 പേർ മാത്രമാണ് പങ്കെടുത്തത്.
https://www.youtube.com/watch?v=Po_gyv1qX08
ഷൊർണൂർ സീറ്റിന്‍റെ പേരില്‍ P.K ശശിയുമായി ഏറ്റുമുട്ടിയ ചെർപ്പളശേരി ഏരിയാ കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാകമ്മിറ്റിയംഗം P.K സുധാകരൻ യോഗത്തിൽ പങ്കെടുത്തില്ല എത് ശ്രദ്ധേയമാണ്. സുധാകരനെ കൂടാതെ യോഗത്തിൽ പങ്കെടുക്കാതിരു മറ്റ് 9 പേരും P.K ശശിയെ പിന്തുണക്കുവരല്ല. ഇതോടെ ഏരിയാകമ്മിറ്റിയിൽ പോലും തന്റെ വിശദീകരണം കേൾക്കാൻ ആളില്ലാതെ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് P.K ശശി MLA.
യുവതിയുടെ പരാതിയിൽ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്നു എന്ന സൂചന ലഭിച്ചതോടെയാണ് P.K ശശി പാര്‍ട്ടി നേതൃയോഗം വിളിക്കാൻ തീരുമാനിച്ചത്.
അതിനിടെ പരാതിക്കാരിയെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ MLA ശ്രമം തുടങ്ങി. ചില യുവനേതാക്കളും യുവതിയും തമ്മിലുള്ള മോശം ബന്ധം പാർട്ടിക്ക് അങ്ങേയറ്റം അപകീർത്തിയുണ്ടാക്കുമെന്ന് കാണിച്ച് ഒരു ലോക്കൽ സെക്രട്ടറിയിൽ നിന്നും പരാതി എഴുതി വാങ്ങിയാണ് ഇതിനുള്ള നീക്കം MLA നടത്തുന്നത്.
സംഭവം പുറത്തായതോടെ യുവജന സംഘടനാ നേതാക്കൾക്കിടയിലും MLA ക്കെതെിരെ കടുത്ത പ്രതിഷേധം ഉയർിന്നിട്ടുണ്ട്.