പ്രവാസി വ്യവസായിയുടെ ആത്മഹത്യ : പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍

Jaihind Webdesk
Friday, June 28, 2019

Jayarajan-Syamala-1

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുന്നു.

പി.കെ. ശ്യാമളയെ പരസ്യമായി വിമർശിച്ചത് ശരിയായില്ലന്നും വിമർശനങ്ങൾ പാർട്ടി വേദിയിലായിരിക്കണമെന്നും സി.പി.എം സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ ആഭിമുഖ്യത്തിലുടെ ജയരാജൻ വീണ്ടും വിമർശനം ഉന്നയിച്ചരിക്കുന്നത്

സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയ്യാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു. ഒരു പ്രവർത്തകനെയും ഒതുക്കാൻ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് കഴിയില്ലെന്നും ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജയരാജൻ വ്യക്തമാക്കി. സിഒടി നസീറിനെ ആഭിമുഖ്യത്തിൽ ജയരാജൻ ശക്തമായി ന്യായീകരിക്കുന്നു.

ആന്തുർ വിഷയത്തിൽ പരസ്യ വിമർശനം പാടില്ലെന്നും പി.കെ ശ്യാമളയ്‌ക്ക് ക്ലീൻ ചിറ്റും നൽകിയ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനത്തെ തള്ളുന്നത് കൂടിയാണ് ജയരാജന്‍റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ചർച്ചയാകിനിരിക്കെയാണ് ജയരാജൻ പരസ്യമായി നിലപാട് വീണ്ടും സ്വീകരിച്ചത് യോഗത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

നഗരസഭയ്ക്കും അദ്ധ്യക്ഷയ്‌ക്കും സാജൻ പാറയിലിന്‍റെ കൺവൻഷൻ സെന്‍ററിന് അനുമതി നൽകുന്ന വിഷയത്തിൽ വീഴ്ച പറ്റി. അത് അഗീകരിക്കണം. പാർട്ടി വേറെ, തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നഗരസഭാ അദ്ധ്യക്ഷ എന്ന നിലയിൽ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് ടീച്ചർ ഉൾക്കൊള്ളണമെന്നും ജയരാജൻ ആവർത്തിക്കl: തന്റെ ഇടപെടലുകളിൽ പാർട്ടിക്ക് അസംതൃപ്തിയുണ്ടാകേണ്ട കാര്യമില്ല. കാരണം പാർട്ടി പ്രവർത്തകനെ നിലയിൽ പാർട്ടി നടത്തുന്ന പ്രവർത്തനത്തിലാണ് താൻ ഇടപെടുന്നത്. പാർട്ടിക്ക് അതീതമായല്ല. പാർട്ടിയിൽ ആരെയും ഒതുക്കാൻ കഴിയില്ലന്നും ജയരാജൻ പറയുന്നു.സി.ഒ.ടി നസീറിനെയും ജയരാജൻ ന്യായീകരിക്കുന്നു. നസീറിന് നേരെ നന്ന വധ ശ്രമത്തിന് പിന്നിൽ ആരാഞന്ന് അന്വേഷിച്ച് കണ്ടെത്തണമന്ന് ജയരാജൻ ആവശ്യപ്പെടുന്നു.എ എൻ ഷംസീർ എം.എൽ.എയാണ് വധശമത്തിന് പിന്നിലന്ന് നസറിന്റെ ആരോപണം. ഇത് പരോക്ഷമായി ശരി വയ്ക്കുന്നതാണ് ജയരാജന്‍റെ അഭിമുഖം.

teevandi enkile ennodu para