പിണറായിയുടെ മണ്ഡലത്തില്‍ ജയരാജനെ വാഴ്ത്തി കൂറ്റന്‍ ബോര്‍ഡ് ; പ്രതികരിക്കാതെ സിപിഎം

Jaihind News Bureau
Tuesday, March 23, 2021

 

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പി. ജയരാജനെ വാഴ്ത്തി കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ‘ഞങ്ങളുടെ ഉറപ്പാണ് പി.ജെ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. പോരാളികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡില്‍ വാളിന്റെ ചിത്രവുമുണ്ട്.

ധർമ്മടം നിയോജക മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രമായ ആർവി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.  സ്ഥാനാർത്ഥി നിർണയ വേളയിൽ പി.ജയരാജന് സീറ്റ് നൽകാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പി.ജെ ആർമിയുടെ പേരിൽ പ്രതിഷേധം ഉയർന്നിരുന്നു.

പാർട്ടി നിർദ്ദേശത്തെ തുടർന്ന് പി.ജയരാജൻ തന്നെ പി ജെ ആർമിയെ തള്ളിപ്പറയുകയും പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പോരാളികളുടെ പി.ജയരാജന് പിന്തുണയുമായി പേരിൽ മറ്റൊരു ബോർഡ് പ്രത്യക്ഷപ്പെടുന്നത്.