‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ’; കൊല്ലപ്പെട്ടവർക്കുള്ള സ്മാരകത്തെ ന്യായീകരിച്ച് പി. ജയരാജന്‍

 

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മിക്കുമ്പോൾ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ചതിനെ ന്യായീകരിച്ചും കുന്നോത്ത്പറമ്പ് മൂളിയാതോട് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തള്ളി പറഞ്ഞും സിപിഎം നേതാവ് പി. ജയരാജന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ബോംബ് സ്ഫോടനത്തെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതാണ്. അതിനാൽ തന്നെ സിപിഎമ്മിന്‍റെ രക്തസാക്ഷിപ്പട്ടികയിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ മൂളിയാതോട് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഉൾപ്പെടില്ലെന്ന് പി. ജയരാജന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ  കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ സ്മരണയ്ക്ക് രക്തസാക്ഷി സ്മാരകം നിർമ്മിച്ചത് വിവാദമാവുകയും സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുകയും ചെയ്തിരുന്നു. പാനൂർ തെക്കുംമുറിയിൽ സിപിഎം നിർമ്മിച്ച സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിവാദം ഉണ്ടായത്. സ്മാരകം നിർമ്മിച്ചതിനെ ന്യായീകരിച്ചാണ് പി. ജയരാജന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്. 2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്തസാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു.

അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ!  കേരളത്തിലെ സിപിഎം- ആർഎസ്എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിൽ ആണ് വലതുപക്ഷ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഛേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ചെറ്റക്കണ്ടി സംഭവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ജനങ്ങൾ മുൻകൈയ്യെടുത്തു സ്മാരകമന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവർ ഒരു കാര്യം ബോധപൂർവ്വം ആർഎസ്എസ് ആക്രമികൾക്ക് വേണ്ടി മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരിൽ ആർഎസ്എസുകാർ നിർമിച്ച ഒരു മന്ദിരം ഉണ്ട് അശ്വിനി-സുരേന്ദ്രൻ സ്മാരകം ഉണ്ടെന്നും പി. ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ സ്ഫോടനത്തിനും പി. ജയരാജന്‍റെ വ്യാഖ്യാനം ഇങ്ങനെയാണ്:

മുളിയാത്തോടിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ഭഗമായി ബോംബ് ഉണ്ടാക്കുമ്പോൾ സ്ഫോടനം നടക്കുന്നതും ദൗർഭാഗ്യപരമായ മരണം സംഭവിച്ചതും. ഇതിനെ സിപിഎം വിരുദ്ധ പ്രചരണത്തിന് ദുരുപയോഗം ചെയ്യുകയാണ് ഇടതു വിരുദ്ധർ ചെയ്തത്. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ മൂളിയാതോട് ബോംബ് സ്ഫോടനത്തെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതാണ്. അതിനാൽ തന്നെ സിപിഎമ്മിന്‍റെ രക്തസാക്ഷിപ്പട്ടികയിൽ ഇത് ഉൾപ്പെടില്ല. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ മൂളിയാതോട് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഉൾപ്പെടില്ലെന്നാണ് പി. ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ ഷെറിന്‍റെ പേരെടുത്ത് പറയതെ പറയുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മീത്തലെ കുന്നോത്തുപറമ്പിൽ മാർച്ച്‌ 7ന് നടന്ന സിപിഎം അനുഭാവി യോഗത്തിലും മാർച്ച്‌ 11ന് ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകനായ അജയന്‍റെ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ ഞാൻ ഉൾപ്പെടെ സിപിഎം നേതാക്കൾ സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്ടായി. അതിന് ശേഷം നടന്ന ബോംബ് സ്ഫോടനത്തെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതാണ്. അതിനാൽ തന്നെ സിപിഎമ്മിന്‍റെ രക്തസാക്ഷിപ്പട്ടികയിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ മൂളിയാതോട് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഉൾപ്പെടില്ലെന്നാണ് പി. ജയരാജന്‍ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Comments (0)
Add Comment