പിണറായിയുടെ ‘ക്യാപ്റ്റന്‍സി’ തള്ളി സഖാക്കള്‍ ; ‘വ്യക്തിപൂജ’ തിരിഞ്ഞുകൊത്തുന്നു

 

കണ്ണൂർ : പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നാഭിപ്രായം.  പാർട്ടിയാണ് ക്യാപ്റ്റനെന്ന് പി ജയരാജൻ. അണികൾ പലതരത്തിലും ഇഷ്ടം പ്രകടിപ്പിക്കും എന്നാൽ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായിയുടെ ക്യാപ്റ്റന്‍സി തള്ളി സിപിഎം  മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല പാര്‍ട്ടിയില്‍ വിളിക്കുന്നതെന്നും പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പി.ആര്‍ ശ്രമങ്ങളെയാണ് പരസ്യമായി കോടിയേരി ബാലകൃഷ്ണന്‍ തള്ളിക്കളഞ്ഞത്. പാര്‍ട്ടിക്കതീതമായി ഒരാളും മാറേണ്ടതില്ലെന്ന് പിണറായിയെ ഓര്‍മ്മിപ്പിക്കുക കൂടിയാണ് കോടിയേരി നല്‍കുന്ന സന്ദേശം.

മുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരെ വ്യക്തിപൂജ വിവാദമുയര്‍ത്തി ശാസന നല്‍കിയ നടപടിയാണ് ഇപ്പോള്‍ പിണറായിയെ തിരിഞ്ഞുകൊത്തുന്നത്.  ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് വേണ്ടിയുള്ള വ്യക്തിപൂജയില്‍ അസ്വസ്ഥത പുകയുന്നുവെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്.

Comments (0)
Add Comment