ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പി ചിദംബരം

Jaihind News Bureau
Thursday, August 8, 2019

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോകത്ത് എവിടെയെങ്കിലും ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്ന് ചിദംബരം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തി ഐഎഎസില്‍ ചേര്‍ന്ന ആളാണ് ഷാ ഫൈസല്‍. ജമ്മുകശ്മിനോട് ചെയ്ത ഏറ്റവും വലിയ ചതിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെക്കുറിച്ച് കശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഷാ ഫൈസലിന്‍റെ പ്രതികരണം. ഷാ ഫൈസലിനെപോലൊരു വ്യക്തി അങ്ങനെ ചിന്തിക്കുന്നെങ്കില്‍ കശ്മീരിലെ സാധാരണക്കാര്‍ എങ്ങനെയാവും ചിന്തിക്കുന്നതെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു ഷാ ഫൈസലിന്‍റെ പ്രതികരണം. അഭൂതപൂര്‍വ്വമായ ഒരു അടിച്ചമര്‍ത്തല്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കശ്മീര്‍ എന്നായിരുന്നു അദ്ദേഹം കശ്മീരിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. 370 റദ്ദാക്കിയതിനേക്കാള്‍ കശ്മീരിന്‍റെ സംസ്ഥാന പദവി നഷ്ടമായതാണ് ജനങ്ങളെ ആഴത്തില്‍ ബാധിച്ചതെന്നാണ് അവരോടുള്ള സംസാരത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യ എന്ന രാജ്യത്തില്‍ നിന്നുണ്ടായ ഏറ്റവും വലിയ വഞ്ചന ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

teevandi enkile ennodu para