തൃശൂര്‍: തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ശ്രീരാമനെ കുറിച്ചുള്ള പരാമാര്‍ശങ്ങളാണ് കടുത്ത എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയത്. അതേസമയം വിവാദമായതോടെ എംഎല്‍എ പോസറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു.
ഇന്നലെ രാത്രി പതി`നൊന്നു മണിയോടെയാണ് പി. ബാലചന്ദ്രന്‍ എംഎല്‍എ വിവാദ പോസ്റ്റിട്ടത്. ശ്രീരാമനെ കുറിച്ചുള്ള ഫേയ്ബുക്ക് പോസ്റ്റിലെ ഭാഷ വളരെ മോശമാണെന്ന് സിപിഐക്കാര്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയതോടെ ബാലചന്ദ്രന്‍ വെട്ടിലായി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പോസ്റ്റ് തിരിച്ചടിയാകുമെന്ന് ബാലചന്ദ്രനെ പാര്‍ട്ടിക്കാര്‍ തന്നെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദം പ്രകടിപ്പിച്ചത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല. പഴയ ഒരു കഥ എഫ്ബിയില്‍ ഇട്ടതാണെന്നും എംഎല്‍എ വിശദീകരിച്ചു.
രാമായണത്തിലെ പ്രധാന കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്നാണ് ബാലചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചത്. സി.പി.ഐ മല്‍സരിക്കുന്ന ലോക്‌സഭ സീറ്റാണ് തൃശൂരിലേത്. അതുകൊണ്ടുതന്നെ, എംഎല്‍എയുടെ ഫേയ്സബുക്ക് പോസ്റ്റ് സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഇത് മനസിലാക്കി തന്നെയാണ് സി.പി.ഐ നേതാക്കള്‍ ഇടപ്പെട്ടത്. പി. ബാലചന്ദ്രന്‍റെ നിയമസഭാഗത്വം റദ്ദാക്കണമെന്ന് ബ്രാഹ്മണ സഭ ആവശ്യപ്പെട്ടു. പോസ്റ്റില്‍ എം.എല്‍.എയ്ക്ക് തെറ്റുപറ്റിയെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. ജാഗ്രത വേണമായിരുന്നു, എംഎല്‍എ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും കെ.കെ. വല്‍സരാജ് വ്യക്തമാക്കി.