ഓക്സിജന്‍ ക്ഷാമം : ശ്രീചിത്രയില്‍ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു

Jaihind Webdesk
Wednesday, May 5, 2021

 

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ നിർത്തി വച്ചു. ന്യൂറോ, കാർഡിയാക്  വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഏപ്രിൽ 19ന് ശ്രീചിത്ര ആശുപത്രിയിൽ കൊവിഡ് ബാധയെ തുടർന്ന് ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചിരുന്നു. ഹൃദയ, ന്യൂറോ ശസ്ത്രക്രിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച രോഗികളും ജീവനക്കാരും ഉൾപ്പടെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.