4 ലക്ഷത്തോളം വ്യാജ വോട്ടർമാർ ; തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, March 21, 2021

 

തിരുവനന്തപുരം : 69 മണ്ഡലങ്ങളിലെ വ്യാജ വോട്ടർമാരെക്കുറിച്ച് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കത്തക്ക വിധം 4 ലക്ഷത്തോളം വ്യാജ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പെടാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.