കെ.എസ്‌.ആര്‍.ടി.സിയില്‍ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകള്‍

Jaihind Webdesk
Wednesday, December 19, 2018

KSRTC

തിരുവനന്തപുരം : താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോടെ കെ.എസ്‌.ആര്‍.ടി.സിയില്‍ വന്‍ നഷ്ടം. ജീവനക്കാരില്ലാതായതോടെ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകളാണ്. പ്രശ്നത്തില്‍ സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്.

തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍. മധ്യ, വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം.

ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍. അധികവേതനം നല്‍കിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.