ലോകവ്യാപകമായി വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍; വിമാന സർവീസുകളും ബാങ്കിംഗ് സേവനങ്ങളും അവതാളത്തിൽ

 

ന്യൂഡല്‍ഹി: വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ തകരാര്‍. ലോകവ്യാപകമായി ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്‍റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.

തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ട് ചെയ്യപ്പെടും. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നെല്ലാമാണ് ഇത് അറിയപ്പെടുന്നുണ്ട്. ഇന്ത്യയിലുള്‍പ്പെടെ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷനും വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു.

Comments (0)
Add Comment