25 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കാൻ അരവിന്ദ് സ്വാമി; കുഞ്ചാക്കോ ബോബനൊപ്പം ‘ഒറ്റ്’ തിരുവോണത്തിന്

Jaihind Webdesk
Friday, September 2, 2022

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ് തിരുവോണത്തിന് തീയേറ്ററുകളിൽ എത്തും. രണ്ട് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. തമിഴിൽ ‘രണ്ടകം’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിപി ഫെല്ലിനിയാണ്. ദ് ഷോ പീപ്പിളിന്‍റെ ബാനറിൽ തമിഴ് നടൻ ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒറ്റിന്‍റെ തിരക്കഥ ഒരുക്കുന്നത് എസ് സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബ നായികയാകുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ് പ്രധാന വേഷത്തിലെത്തുന്നു. 25 വർഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ അഭിമയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.