പ്രണയം കടങ്കഥയല്ല സത്യമാണ്, ആ സത്യത്തിന് മരണമില്ല; ‘ഒരു പക്കാ നാടൻ പ്രേമം’ ഒക്ടോബർ 14 ന് തിയേറ്ററുകളിൽ

Jaihind Webdesk
Sunday, October 9, 2022

 

വിനു മോഹൻ, ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 – ന് തിയേറ്ററുകളിലെത്തുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്‍റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം ആ ഗ്രാമവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഒന്നാകണേ എന്ന് പലരും മനസാ പ്രാർത്ഥിച്ചെങ്കിലും പല പ്രണയങ്ങളെയും പോലെ അവരുടെ മോഹങ്ങളെയും കാലം തല്ലിക്കെടുത്തി.

സ്നേഹം വിരഹമാണെന്നും വിരഹം വേദനയാണെന്നും കണ്ണനും തുളസിയും തിരിച്ചറിഞ്ഞു. അവർ ഒന്ന് ഉറപ്പാക്കി. തങ്ങളുടെ പ്രണയം കടങ്കഥയല്ല സത്യമാണ്. ആ സത്യത്തിന് മരണമില്ല. വൈകിയാണങ്കിലും അത് പുനർജനി നേടുക തന്നെ ചെയ്യും. ആ വിശ്വാസത്തിൽ ഇരുവരും കാത്തിരുന്നു. ഒപ്പം അവർ ഒന്നാകാൻ ആഗ്രഹിച്ച ഉറ്റമിത്രങ്ങളും…

ഭഗത് മാനുവൽ, വിനു മോഹൻ, മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി.പി രാമചന്ദ്രൻ, അംബൂട്ടി, ടോം ജേക്കബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വെയിൻ, സോണി ചങ്ങനാശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർ അഭിനയിക്കുന്നു.

ബാനർ – എഎംഎസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വിനു കൃഷ്ണൻ, സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ്, വിനീത് ശ്രീനിവാസൻ, വിധുപ്രതാപ്, അഫ്സൽ, ജ്യോത്സന, അൻവർ സാദത്ത്, ശിഖ പ്രഭാകർ, പശ്ചാത്തല സംഗീതം – എസ്.പി വെങ്കിടേഷ്.

പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിൻസന്‍റ് പനങ്കൂടാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ, കല -സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യൂം – രാംദാസ് താനൂർ, അസോസിയേറ്റ് ഡയറക്ടർ – ശിവക്ക് നടവരമ്പ്, വിതരണം – ശ്രീ സെന്തിൽ പിക്ച്ചേഴ്സ്, കോറിയോഗ്രഫി – ഡ്രീംസ് ഖാദർ, ഡിസൈൻസ് – ഡോ. സുജേഷ് മിത്ര, അരുൺ അശ്വകുമാർ, സ്റ്റിൽസ് – പവിൻ തൃപ്രയാർ, പിആർ – അജയ് തുണ്ടത്തിൽ.

 

 

https://youtu.be/UM2bX9W7COY