സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ. സഭ തർക്കത്തിൽ സർക്കാർ കോടതി വിധി പാലിക്കാത്തതിൽ കോടതി അലക്ഷ്യ നടപടിയുമായാണ് ഓർത്തഡോക്‌സ് സഭ രംഗത്ത് വന്നത് തുടർച്ചയായ നീതി നിഷേധത്തിന്‍റെ പേരിലാണ് കോടതിയലക്ഷ്യം ഫയൽ ചെയ്തതെന്ന് ഓർത്തഡോക്‌സ് സഭ. ചീഫ് സെക്രട്ടറി, ഡിജിപി, കാത്തോലിക്കാ ബാവാ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യം നടപടിയെന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി.

1934 ലെ ഭരണഘടന പ്രകാരം എല്ലാ പള്ളികളും ഭരിക്കപ്പെടണമെന്ന 2017 ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാക്കുന്നില്ലന്നാണ് ഓർത്തഡോക്‌സ് സഭയുടെ കോടതിയലക്ഷ്യ ഹർജിയിലെ പ്രധാന പരാമർശം. ഒഴിവാക്കാൻ പലതവണ ശ്രമിച്ചതും. ബന്ധപ്പെട്ട അധികാരികൾക്കും യാക്കോബായ വിഭാഗത്തോടും കത്തുകൾ മുഖാന്തരവും മുഖാമുഖവും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും, അംഗികരിക്കണമെന്നും സഭ അഭ്യർഥിച്ചിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതായതോടെ ഗത്യന്തരമില്ലതെയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ നിർബന്ധിതമായതെന്നാണ് ഓർത്തഡോക്‌സ് സഭയുടെ വിശദീകരണം. സർക്കാരിൽ നിന്നുമുള്ള തുടർച്ചയായ നീതി നിഷേധത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭയുടെ ഈ നീക്കമെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറയുന്നു.

കോടതി വിധി അംഗീകരിക്കില്ലെന്ന പാത്രിയാര്‍ക്കിസ് കാത്തോലിക്ക ബാബയുടെ പ്രഖ്യാപനം ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധി നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന വൈമുഖ്യത്തിൽ സുപ്രീം കോടതി സർക്കാരിനും ചീഫ് സെക്രട്ടറിക്കും താക്കീത് നൽകിയിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനെതിരെ കടുത്ത നടപടികൾ ഉണ്ടാവാനാണ് സാധ്യത.

https://youtu.be/wHxeiMkueBk

Comments (0)
Add Comment